സി.ഡി.സി.യു കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും 11 ന്

Deepthi Vipin lal

സഹകരണ ബാങ്കുകളിലെ കളക്ഷന്‍ ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പ് വരുത്തുക, ജീവനക്കാര്‍ക്ക് നല്‍കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും നല്‍കുക, ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ദതിയില്‍ നിന്നും കളക്ഷന്‍ ജീവനക്കാരെ ഒഴിവാക്കിയത് പുന പരിശോധിക്കുക, ക്ഷേമ പെന്‍ഷന്‍ ഇന്‍സെന്റീവ് യഥാസമയം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് 11 ന് വ്യാഴായ്ച മലപ്പുറം കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് കോ- ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്‍ (എസ്. ടി.യു) ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് 10 മണിക്ക് കളക്ടര്‍ ബംഗ്ലാവ് പരിസരത്ത് നിന്ന് ആരംഭിക്കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ. മുഹിയുദ്ദീന്‍ അലി അധ്യക്ഷത വഹിച്ചു.

കെ.ടി. മുജീബ്, പി.കെ.അബ്ദുല്‍ റഷീദ്, ഇബ്രാഹീം പള്ളത്ത്, യു എ ജലീല്‍ , അലി മേലേതില്‍, സത്താര്‍ മഞ്ചേരി, താജുദ്ദീന്‍ മക്കരപ്പറമ്പ്, സലാം പരപ്പനങ്ങാടി , അസീസ് വെളിമുക്ക്, തൗഫീഖ് എടവണ്ണ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News