സി.ഇ.ഒ സംസ്ഥാന ജന: സെക്രട്ടറി എ.കെ. മുഹമ്മദലി സര്‍വീസില്‍ നിന്ന് വിരമിച്ചു
സഹകരണ രംഗത്ത് 31 വര്‍ഷത്തെ സേവനത്തിന് ശേഷം കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. മുഹമ്മദലി സര്‍വീസില്‍ നിന്ന് വിരമിച്ചു. പാങ്ങ് സര്‍വീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തു നിന്നാണ് വിരമിക്കുന്നത്.
1992 ലാണ് പാങ്ങ് സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്കായി സര്‍വീസില്‍ പ്രവേശിക്കുന്നത്. സി.ഇ.ഒ പെരിന്തല്‍മണ്ണ താലൂക്ക് ജനറല്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി, ട്രഷറര്‍, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2014 മുതല്‍ സിഇഒ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. പെരിന്തല്‍മണ്ണ താലൂക്ക് എംപ്ലോയീസ് സഹകരണ സംഘം വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചു.