സാമൂഹിക സുരക്ഷാ പെന്‍ഷന്‍ : സംഘങ്ങള്‍ക്ക് 55.85 കോടി രൂപയുടെ ഇന്‍സെന്റീവ് അനുവദിച്ചു
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വീടുകളില്‍ എത്തിച്ചതിനു 2021 മെയ് മുതല്‍ ഒക്ടോബര്‍വരെ സഹകരണ സംഘങ്ങള്‍ക്കു നല്‍കാനുള്ള ഇന്‍സെന്റീവ് തുക സര്‍ക്കാര്‍ അനുവദിച്ചു. 55,85,82,300 രൂപയാണ് അനുവദിച്ചത്.
പെന്‍ഷന്‍ തുക വീടുകളിലെത്തിച്ച പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, മറ്റു വായ്പാ സംഘങ്ങള്‍ എന്നിവയ്ക്കാണ് ഇന്‍സെന്റീവ് തുക ലഭിക്കുക. ഒരു ഗുണഭോക്താവിനു പെന്‍ഷന്‍ എത്തിച്ചാല്‍ 50 രൂപയാണു സംഘങ്ങള്‍ക്കു നല്‍കുക.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കാനായി വെള്ളയമ്പലം സബ് ട്രഷറിയില്‍ ആരംഭിച്ചിട്ടുള്ള സ്‌പെഷല്‍ ടി.എസ്.ബി. അക്കൗണ്ടില്‍നിന്നു 14 ജില്ലകളിലെയും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍മാരുടെ പെന്‍ഷന്‍ ട്രഷറി അക്കൗണ്ടിലേക്കു തുക കൈമാറാന്‍ പഞ്ചായത്തു ഡയരക്ടറേറ്റിലെ ഡി.ബി.ടി. സെല്ലിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ധനവകുപ്പാണു പുറത്തിറക്കിയത്.