സാമൂഹിക സുരക്ഷാ പെന്‍ഷന്‍ രജിസ്റ്ററിലും കൗണ്ടര്‍ഫോയിലിലും കളക്ഷന്‍ ഏജന്റിന്റെ വിവരം രേഖപ്പെടുത്തണം

moonamvazhi

സഹകരണസംഘങ്ങള്‍ മുഖേന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്ന കളക്്ഷന്‍ ഏജന്റുമാരുടെ വിവരങ്ങള്‍ രജിസ്റ്ററുകളിലും പെന്‍ഷന്‍ വിതരണത്തിന്റെ കൗണ്ടര്‍ഫോയിലുകളിലും കൃത്യമായി രേഖപ്പെടുത്തണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ എല്ലാ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാര്‍ക്കും നിര്‍ദേശം നല്‍കി. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണച്ചുമതലയുള്ള എല്ലാ സഹകരണസംഘങ്ങളെയും ഇക്കാര്യം അറിയിക്കണമെന്നും നിര്‍ദേശം സംഘങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും രജിസ്ട്രാര്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ വിതരണച്ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാരാണ് ഇതു പരിശോധിക്കേണ്ടത്.

കുണ്ടറ സര്‍വീസ് സഹകരണ ബാങ്ക് മുഖേന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്തപ്പോഴുണ്ടായ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു സഹകരണസംഘം രജിസ്ട്രാര്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊല്ലം ജില്ലാ ധനകാര്യ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയത്. കുണ്ടറ സര്‍വീസ് സഹകരണ ബാങ്ക് മുഖേന വിതരണം ചെയ്ത പെന്‍ഷന്റെ എല്ലാ കൗണ്ടര്‍ഫോയിലുകളിലും ബാങ്കിന്റെ ക്ലര്‍ക്കിന്റെ പേരാണു കളക്ഷന്‍ ഏജന്റായി രേഖപ്പെടുത്തിയിരുന്നത്. ഈ നടപടി ക്രമപ്രകാരമല്ലെന്നു രജിസ്ട്രാര്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News