സഹകരണാധിഷ്ഠിത സാമ്പത്തികവികസനം ലക്ഷ്യമിട്ടുള്ള പുതിയ ദേശീയ സഹകരണനയം ഈ മാസം പ്രഖ്യാപിച്ചേക്കും
സഹകരണമേഖലയില്‍നിന്നുള്ള വിദഗ്ധരും ദേശീയ, സംസ്ഥാന, ജില്ലാ, പ്രാഥമികതലത്തില്നിന്നുവരെയുള്
ദേശീയ കമ്പനി ലോ ട്രിബ്യൂണലിന്റെ മാതൃകയില്‍ ഒരു ദേശീയ സഹകരണ ട്രിബ്യൂണല്‍ സ്ഥാപിക്കാന്‍ പുതിയ ദേശീയ സഹകരണനയം ശിപാര്‍ശ ചെയ്യാനിടയുണ്ട്. അതുപോലെ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള ( MSME ) തുപോലുള്ള ഒരു ദേശീയസമിതി സഹകരണമേഖലയ്ക്കും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒരു ദേശീയ സഹകരണ ബാങ്കിനുള്ള ശിപാര്‍ശയും പുതിയ സഹകരണനയത്തിലുണ്ടാകാനിടയുണ്ട്.
ഇപ്പോള്‍ രാജ്യത്തു എട്ടര ലക്ഷത്തിലധികം സഹകരണസംഘങ്ങളുണ്ടെന്നാണു കണക്ക്. ഇവയിലെല്ലാംകൂടി 29 കോടിയാളുകള്‍ അംഗങ്ങളാണ്. സഹകരണമേഖലയുടെ ശാക്തീകരണത്തിനായി 2021 ജൂലായ് മുതല്‍ 54 സുപ്രധാന സംരംഭങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളെ ആധുനികീകരിക്കുന്നതിന്റെയും അവയെ വിവിധോദ്ദേശ്യസംഘങ്ങളാക്കിമാറ്