സഹകരണസംഘങ്ങൾക്ക് ആദായ നികുതി ആനുകൂല്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു.

adminmoonam

പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ആദായനികുതി ആനുകൂല്യം നിഷേധിച്ചുകൊണ്ടുള്ള കേരള ഹൈ കോടതിയുടെ വിധിക്കെതിരെ കേരളത്തിലെ സഹകരണ സംഘങ്ങൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി വാദം കേൾക്കാനായി ഫയലിൽ സ്വീകരിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന സഹകരണ സംഘങ്ങളുടെ ആവശ്യത്തിന്മേൽ ആദായനികുതി വകുപ്പിന് നോട്ടീസ് അയയ്ക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.


പ്രാഥമിക സഹകരണ സംഘങ്ങൾ ആദായ നികുതി ഇളവിന് അർഹരാണോ  എന്ന വിഷയത്തിൽ ചിറക്കൽ സഹകരണ ബാങ്കിന്റെ ഹർജിയിൽ കേരള ഹൈക്കോടതി, പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ആദായ നികുതി ഇളവിന് അർഹതയുണ്ടെന്ന് വിധിച്ചിരുന്നു. പിന്നീട് പെരിന്തൽമണ്ണ സഹകരണ ബാങ്കിന്റെ കേസിൽ ഹൈക്കോടതി മറ്റൊരു പരാമർശം നടത്തിയപ്പോൾ ആദായ നികുതി വകുപ്പ് ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് ഈ വിഷയം കേൾക്കണമെന്ന് അഭ്യർത്ഥിച്ചു. ഇതേതുടർന്ന് വാദംകേട്ട ഹൈക്കോടതിഫുൾ ബെഞ്ച് സഹകരണസംഘങ്ങൾക്ക് എതിരായി പരാമർശം നടത്തി. ഇതേതുടർന്നാണ് കണ്ണൂർ മാവിലായി സഹകരണ ബാങ്കും മറ്റ് അഞ്ച് സഹകരണ ബാങ്കുകളും ചേർന്ന് സുപ്രീം കോടതിയെ സമീപിച്ചത്.

ആദായനികുതി വിഷയത്തിൽ സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ ആദായനികുതി ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയുടെ ഇന്നത്തെ തീരുമാനം സഹകരണസംഘങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. സഹകരണസംഘങ്ങൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൽ സുപ്രീം കോടതിയിൽ ഹാജരായി.

Leave a Reply

Your email address will not be published.