സഹകരണത്തിന്റെ സന്ദേശചിറകിൽ മൂന്നാംവഴിക്ക് ഇന്ന് മൂന്നാം പിറന്നാൾ : സഹകരണമേഖലയുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞതായി എഡിറ്റർ സി.എൻ.വിജയകൃഷ്ണൻ.

adminmoonam

കേരളത്തിലെ സഹകരണ മണ്ണിൽ മൂന്നു വർഷങ്ങൾക്കു മുമ്പ് പിറവിയെടുത്ത മൂന്നാംവഴിക്കു സഹകാരികൾകിടയിലും ഉദ്യോഗസ്ഥർക്കിടയിലും സ്വീകാര്യത ഉണ്ടാക്കാൻ കഴിഞ്ഞതായി എഡിറ്റർ സി. എൻ.വിജയകൃഷ്ണൻ പറഞ്ഞു. സഹകരണ മേഖലയിലെ മോശം കാര്യങ്ങളെ തുറന്നെഴുതാൻ മൂന്നാംവഴി ശ്രമിച്ചിട്ടില്ല. എന്നാൽ മൂന്നാംവഴിക്ക് എന്നും സഹകരണത്തിന്റെ രാഷ്ട്രീയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് മാറ്റാൻ ഉദ്ദേശിക്കുന്നുമില്ല. മൂന്നാംവഴിയുടെ ലേഖനങ്ങളിൽ ഗുണനിലവാരവും സഹകരണമേഖലയുടെ മുന്നോട്ടുള്ള വളർച്ചയുമാണ് ലക്ഷ്യം വയ്ക്കാറുള്ളത്. ആരുടെയും സമ്മർദ്ദങ്ങൾക്ക് മൂന്നാംവഴി വഴങ്ങാറുമില്ല. ഈ നിലപാടുകളാണ് മൂന്നാംവഴിയെ നിലനിർത്തിയതെന്ന് വിജയകൃഷ്ണൻ പറഞ്ഞു. വരുംനാളുകളിലും സഹകരണ മേഖലയുടെ വളർച്ചയ്ക്കുവേണ്ടി മൂന്നാംവഴി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മേഖല കേരളത്തിൽ എങ്ങനെ വളർത്തണം അതാണ് മൂന്നാംവഴി ചിന്തിക്കുന്നത്. ഈ മേഖലയിൽ എങ്ങനെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാം, എന്തെല്ലാം പുതുമകൾ കൊണ്ടുവരാം, ഈ ചിന്തകളാണ് സഹകരണമേഖലയിലെ മുഴുവനാളുകളും മൂന്നാംവഴിയെ സ്വീകരിക്കാൻ കാരണം. അത് തുടർന്നും ഉണ്ടാകും എന്ന പ്രതീക്ഷയാണുള്ളത്. ഒപ്പം മൂന്നാംവഴിക്ക് പരസ്യങ്ങൾ നൽകുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നതായും തുടർന്നും സഹായം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

സഹകരണ മേഖലയിലെ വാർത്തകളും വിശേഷങ്ങളും അപപ്പോൾ സഹകാരികളിലേക്കും ജീവനക്കാരിലേക്കും എത്തിക്കുന്നതിനായി മൂന്നാംവഴി ഓൺലൈൻ തുടങ്ങിയതിനും വലിയ പിന്തുണയാണ് ലഭിച്ചത്. സഹകാരികൾക്കും വാർത്തകൾ നേരിട്ട് നൽകാനുള്ള അവസരം ഇതുവഴി കൈവന്നു. ഒപ്പം മൂന്നാംവഴിയുടെ യൂട്യൂബ് ചാനലും, ആധികാരികമായ സഹകരണ ചിന്തകളിലേക്കും ചർച്ചകളിലേക്കും വഴിതുറന്നു. ആയിരക്കണക്കിനു സഹകാരികൾ ആണ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തത്. യഥാർഥ ബദൽ സഹകരണം ആണെന്ന് വിളിച്ചോതുന്നതായിരുന്നു സഹകാരികളുടെ സജീവമായ ചർച്ചകളും നിലപാടുകളും. ഈ വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്ന് ഈ മൂന്നാം വാർഷിക വേളയിൽ മൂന്നാംവഴി ഉറപ്പുനൽകുന്നു.

Leave a Reply

Your email address will not be published.

Latest News