സഹകരണ വിദ്യാഭ്യാസ പരിശീലനത്തിന് അധിക ബാച്ചുകൾ അനിവാര്യം- എസ്. വിക്രമൻ
സഹകരണ വിദ്യാഭ്യാസ പരിശീലനം നൽകുന്ന JDC, HDC കോഴ്സുകൾ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ അവസരം ലഭിക്കുവാനായി അധിക ബാച്ചുകൾ അനിവാര്യമാണെന്ന് കൊട്ടാരക്കര സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ്. വിക്രമൻ അഭിപ്രായപ്പെട്ടു. വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ സഹകരണ മേഖലയ്ക്ക് നടത്തുവാൻ കഴിയുന്നത് ജനങ്ങളുടെ പങ്കാളിത്തം ഈ മേഖലയിൽ ഉള്ളതുകൊണ്ടാണ്. സഹകരണമേഖല പലപ്പോഴായി നേരിടേണ്ടിവന്ന വെല്ലുവിളികൾ അതിജീവിച്ചത് ഈ മേഖലയോട് ജനങ്ങൾക്കുള്ള വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ് – അദ്ദേഹം അഭിപ്രായപ്പെട്ടു.കൊട്ടാരക്കര സഹകരണ പരിശീലന കേന്ദ്രത്തിൽ വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
സഹകരണ പരിശീലനം ജോലി നേടുവാനുള്ള ഒരു മാർഗമായി മാത്രം വിദ്യാർഥികൾ കാണരുതെന്ന് അധ്യക്ഷത വഹിച്ച പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ പി. രാമചന്ദ്രൻ (ഡെപ്യൂട്ടി രജിസ്ട്രാർ ) അഭിപ്രായപ്പെട്ടു . ജനങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മേഖലയെ കുറിച്ചാണ് പുതുതായി സഹകരണ മേഖലയിലേക്ക് കടന്നു വരുവാൻ പോകുന്ന വിദ്യാർഥികളും, സംഘം ജീവനക്കാരും പഠിക്കുന്നതെന്നും അതുകൊണ്ടുതന്നെ സഹകരണ സ്ഥാപനങ്ങളുടെ ഓരോ പ്രവർത്തനത്തിലും സുതാര്യത ആവശ്യമാണെന്നും 2019- 20 വർഷത്തെ റാങ്ക് ജേതാവിനെ അനുമോദിച്ചുകൊണ്ട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ ബി.എസ്. പ്രവീൺ ദാസ് അഭിപ്രായപ്പെട്ടു. എസ്. മോഹൻ പോറ്റി (ജോയിന്റ് ഡയറക്ടർ ആഡിറ്റ് കൊല്ലം), കൊട്ടാരക്കര സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ വിനോദ് കുമാർ (ആഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ), ബാബു വർഗീസ് ( എച്ച് ഡി സി പ്രിൻസിപ്പാൾ ), സി. എൽ. ഉഷകുമാരി, റാങ്ക് ജേതാവ് ശാലിനി. എസ്, പ്ലാനിംഗ് ഫോറം കൺവീനർ എസ്. ജയൻ, കമ്മിറ്റി അംഗം മനീഷ കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. , .