സഹകരണ വാരാഘോഷം- പറവൂർ താലൂക്ക് തല സമാപനം മുൻ മന്ത്രി ഉദ്ഘാടനം ചെയ്തു.

adminmoonam

അറുപത്തിയേഴാമത്‌ അഖിലേന്ത്യാ സഹകരണ വാരാഘോഷം താലൂക്ക് തല സമാപന സമ്മേളനവും സെമിനാറും പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്കിൽ മുൻ സഹകരണ വകുപ്പ് മന്ത്രി എസ് .ശർമ്മ ഉദ്ഘാടനം ചെയ്തു.ചേന്ദമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ശിവശങ്കരൻ അദ്ധ്യക്ഷൻ ആയിരുന്നു.പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ബി.മനോജ് സ്വാഗതം പറഞ്ഞു.പറവൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി.അജിത്ത് കുമാർ, എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം. ടി.ആർ.ബോസ്, സർക്കിൾ സഹകരണ യൂണിയൻ അംഗം കെ.ബി.അറുമുഖൻ, ഉൾനാടൻ മത്സ്യതൊഴിലാളി സഹകരണസംഘം പ്രസിഡന്റ് എം.ഡി. അപ്പുക്കുട്ടൻ, വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.കെ.സന്തോഷ്, ചെട്ടിക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്.പ്രതാപൻ, കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ.ബാബു, കയർ ഫെഡ് മെമ്പർ ടി.കെ.മോഹനൻ , പറവൂർ സർക്കിൾ സഹകരണ യൂണിയൻ അംഗം കെ.സി.സാബു തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് നടന്ന സെമിനാറിൽ ” സാമ്പത്തികം ഉൾപ്പെടുത്തലും ഡിജിറ്റലൈസേഷനും സമൂഹ മാധ്യമങ്ങളും – സഹകരണ പ്രസ്ഥാനത്തിലൂടെ ” എന്ന വിഷയത്തിൽ മുൻ കൺസ്യൂമർ ഫെഡ് എംഡിയും മുൻ തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുമായിരുന്ന എം.രാമനുണ്ണി ക്ലാസ്സെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ സെക്രട്ടറി കെ.എസ് ജെയ്സി, ഭരണ സമിതി അംഗങ്ങൾ , സഹകാരികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *

Latest News