സഹകരണ വകുപ്പിൽ നിന്നും ഇന്ന് വിരമിച്ചവർക്ക് സഹപ്രവർത്തകരുടെ മംഗളങ്ങൾ..

adminmoonam

സഹകരണ വകുപ്പിൽ നിന്നും ഇന്ന് വിരമിച്ചവർക്ക് സഹപ്രവർത്തകരുടെ മംഗളങ്ങൾ. മാനസിക അടുപ്പവും സാമൂഹിക അകലവും പാലിച്ച് അവർ മംഗളങ്ങൾ നേർന്നു. വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചു വെച്ച ആ ദിവസം വന്നപ്പോൾ കോവിഡിന്റെ ‘സാമൂഹിക അകലം’ മാനസിക അടുപ്പത്തിനു തടസ്സമായില്ല. വകുപ്പിലെ ഉയർന്ന തസ്തികയിലുള്ള 11 ജീവനക്കാരാണ് ഇന്ന് വിരമിച്ചത്. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ പൂർണവിവരങ്ങൾ ലഭ്യമായില്ല. സംസ്ഥാനത്തെ സഹകരണ വകുപ്പിൽ നിന്നും ഇന്നേദിവസം വിരമിച്ച മുഴുവൻ പേർക്കും സഹകരണ വകുപ്പ് ജീവനക്കാരുടെയും സഹകാരികളുടെയും ഒപ്പം മൂന്നാംവഴിയുടെയും മംഗളങ്ങൾ… കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഓഫീസുകളിലും യാത്ര യോഗങ്ങൾ സാമൂഹിക അകലം പാലിചായിരുന്നു.

ഇന്നലെകളിൽ സമൂഹത്തിനും സഹകരണ വകുപ്പിനും പ്രത്യേകിച്ച് സഹകരണമേഖലയ്ക്കും നൽകിയ കരുതലിനും സ്നേഹത്തിനും ത്യാഗത്തിനും സമർപ്പണത്തിനും സഹകരണത്തിന്റെ വലിയ നന്ദിയും കൈയടിയും നൽകാൻ സഹപ്രവർത്തകർക്കൊപ്പം സഹകരണ മേഖലയ്ക്കു വേണ്ടി മൂന്നാംവഴിയും ചേരുന്നു.
സഹകരണമേഖലയ്ക്ക് വിലമതിക്കാനാവാത്ത സേവനങ്ങളുടെ കൈയൊപ്പ് ചാർത്തി വിരമിക്കുന്ന ഓരോ ഉദ്യോഗസ്ഥർക്കും സഹകരണ സമൂഹത്തിന്റെ, കോവിഡ് പശ്ചാത്തലത്തിലുള്ള കരുതലിന്റെ, സ്നേഹവായ്പ്പിന്റെ, അതിലേറെ കടപ്പാടിന്റെയും നന്ദിയുടെയും ബിഗ് സല്യൂട്ട്… !!

ഇന്ന് വിരമിച്ചവർ:- കെ.എം. ഇസ്മയിൽ( ജോയിന്റ് ഡയറക്ടർ/ കൺകറണ്ട് ആഡിറ്റർ, കേരള ബാങ്ക് പാലക്കാട്), കെ. ഉദയഭാനു( ജോയിന്റ് ഡയറക്ടർ ആഡിറ്റ് പാലക്കാട്), സുബൈദ മുടവങ്ങോലവൻ( ജോയിന്റ് ഡയറക്ടർ/ കൺകറന്റ് ആഡിറ്റർ, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, ബി.നൗഷാദ്( ജോയിന്റ് രജിസ്ട്രാർ/ സെക്രട്ടറി, കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ്), വി.എ. കൊച്ചുത്രേസ്യ( ജോയിന്റ് ഡയറക്ടർ/ കൺകറന്റ് ആഡിറ്റർ, കേരള ബാങ്ക് കാസർഗോഡ്), കെ.എൻ. ശോഭനകുമാരി( ജോയിന്റ് ഡയറക്ർ), മാത്യു ജോൺ( ഡെപ്യൂട്ടി രജിസ്ട്രാർ( ഭരണം) ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസ് ഇടുക്കി), പി.വി.ജോസഫ്( ഡെപ്യൂട്ടി രജിസ്ട്രാർ/ പ്രിൻസിപ്പാൾ, സഹകരണ പരിശീലന കേന്ദ്രം ചേർത്തല), യു.എസ്. ഗീത (അസിസ്റ്റന്റ് ഡയറക്ടർ), കെ.ഇ. കുഞ്ഞുമോൻ( അസിസ്റ്റന്റ് രജിസ്ട്രാർ( എസ്. സി / എസ് ടി ) ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസ് ആലപ്പുഴ), സി. ബാലചന്ദ്രൻ( അസിസ്റ്റന്റ് രജിസ്ട്രാർ).

Leave a Reply

Your email address will not be published. Required fields are marked *

Latest News