സഹകരണ മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ പൊതു സമൂഹം ഒരുമിക്കണം: രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി
ചെറുവത്തൂര്‍: സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ സഹകാരികള്‍ക്കൊപ്പം പൊതുസമൂഹം ഒന്നിച്ചണിനിരക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അഭിപ്രായപ്പെട്ടു. ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ കൊവ്വല്‍ ശാഖ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് വി.കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ സ്‌ട്രോങ്ങ് റൂം ഉദ്ഘാടനവും സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനം ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീളയും കൗണ്ടര്‍ ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസലും കാസര്‍ഗോഡ് പ്ലാനിംഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ വി.ചന്ദ്രന്‍നിക്ഷേപം സ്വീകരിക്കലും ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അസി. രജിസ്ട്രാര്‍ കെ.രാജഗോപാലന്‍ വായ്പാ വിതരണവും നിര്‍വഹിച്ചു.
ഫാര്‍മേഴ്‌സ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ പി.കെ.വിനയകുമാര്‍, ഡയറക്ടര്‍ ഇ.പി.കുഞ്ഞബ്ദുള്ള, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സി.വി.ഗിരീശന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.കുഞ്ഞിരാമന്‍, സംസ്ഥാന സഹകരണ ഹൗസിംഗ് ഫെഡറേഷന്‍ ഡയറക്ടര്‍ കെ.വി.സുധാകരന്‍, പിലിക്കോട് സര്‍വീസ് ബാങ്ക് പ്രസിഡന്റ് എ.വി.ചന്ദ്രന്‍, ജാനകി രാഘവന്‍, പി.വി.ചന്ദ്രമതി, വി.വിപിന്‍ദാസ്, പി.രാമചന്ദ്രന്‍, ഒ.ഉണ്ണികൃഷ്ണന്‍, കെ.നാരായണന്‍, ടി.സി.കുഞ്ഞബ്ദുള്ള ഹാജി, മുകേഷ് ബാലകൃഷ്ണന്‍, സി.ഇ.ജയന്‍ എ.കെ.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ബാങ്കുകളുടെയും എടിഎം കൗണ്ടറുകളില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന എടിഎം കാര്‍ഡിന്റെ വിതരണോദ്ഘാടനവും എംപി നിര്‍വഹിച്ചു.