സഹകരണ ബാങ്കുകളില്‍ എകീകൃത സോഫ്റ്റുവെയര്‍ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം : കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ്
സംസ്ഥാനത്ത് ഒന്നായി പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റുവെയര്‍
നീക്കം ഉപേക്ഷിക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കേരള ബാങ്ക് എകീകൃത സോഫ്റ്റുവെയര്‍ പരിക്ഷണം വിജയകരമായി മായിരുന്നോ എന്നു പരിശോധിശോധിക്കണമെന്നും, നിലവിലെ സാഹചര്യത്തില്‍ മിക്ക ബാങ്കുകളും വന്‍സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ പുതിയ സോഫറ്റുവെയര്‍ അപ്പ്ഡേഷന് സംഘങ്ങളെ കൂടുതല്‍ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതു കൂടാതെ കേന്ദ്രം മറ്റ് സംവിധാനങ്ങള്വേറേയും അടി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്. സ്വന്തക്കാരുടെയും ബന്ധുക്കളുടെയും കമ്പനികള്‍ക്ക് കരാറുകള്‍ ഒപ്പിച്ചു നല്കാന് സഹകരണ ബാങ്കുകളെ ബലിയടക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറാന് തയ്യാറാവാത്ത പക്ഷം വന്സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ജില്ല പ്രസിഡന്റ് സി.വി. അഖില്‍ അറിയിച്ചു.