സഹകരണ പരിശീലന കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

[mbzauthor]

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള സഹകരണ പരിശീലന കേന്ദ്രങ്ങളില്‍ ജെ.ഡി.സി, എച്ച്.ഡി.സി ആന്‍ഡ് ബി.എം കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും നിലവില്‍ ഫീസ് ആനുകൂല്യത്തിന് അര്‍ഹതയില്ലാത്തവരുമായ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് /വിദ്യാഭ്യാസ ആനുകൂല്യം നല്‍കുക. ഇതിനായി പ്രൊഫഷണല്‍ എജ്യുക്കേഷന്‍ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ നല്‍കും. സ്‌കോളര്‍ഷിപ്പ് സ്‌കീം ആവിഷ്‌കരിക്കുവാനായി സംസ്ഥാന സഹകരണ യൂണിയന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

[mbzshare]

Leave a Reply

Your email address will not be published.