സഹകരണ നിക്ഷേപ, വായ്പാ പിരിവുകാര്‍ക്കു ആശ്വാസവേതനം അനുവദിക്കണം

Deepthi Vipin lal

ലോക് ഡൗണ്‍ കാരണം തൊഴിലില്ലാതായ സഹകരണ മേഖലയിലെ നിക്ഷേപ, വായ്പാ പിരിവുകാര്‍ക്കു ആശ്വാസവേതനം അനുവദിക്കണമെന്നു കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കളക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യമന്ത്രിക്കയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പ്രാഥമിക സഹകരണ വായ്പാ സംഘങ്ങളുടെ വിഭവ സമാഹരണത്തില്‍ 30 – 40 വര്‍ഷമായി നല്ലൊരു പങ്കു വഹിക്കുന്നവരാണു നിക്ഷേപ, വായ്പാ പിരിവുകാര്‍. എന്നാല്‍, ഇവരെ മറ്റു വിഭാഗത്തെപ്പോലെ പരിഗണിക്കുന്നില്ല. മഹാമാരിക്കിടയിലും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ കൈയില്‍ നേരിട്ടെത്തിക്കുന്നതും ഇവരാണ്. ഇതിനിടയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പിടിച്ചവരും മരിച്ചവരും വരെയുണ്ട്. രോഗബാധിതര്‍ക്കു ചികിത്സാ സഹായമോ മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരമോ നല്‍കുന്നില്ല. 2020 ലെ ലോക്ഡൗണ്‍ കാലത്തു കോവിഡ്കാല ആനുകൂല്യമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപപോലും ഉത്തരവു ദുര്‍വ്യാഖ്യാനം ചെയ്ത് പലയിടത്തും കുറവു വരുത്തിയാണു നല്‍കിയത് – ദിനേശ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News