സര്‍ജിക്കല്‍ കോട്ടണ്‍ നിര്‍മാണ പദ്ധതി നടപ്പാക്കണം: ആലപ്പി സഹകരണ സ്പിന്നിങ് മില്‍ എംപ്ലോയീസ് യൂണിയന്‍
ആലപ്പുഴ സഹകരണ സ്പിന്നിങ് മില്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച സര്‍ജിക്കല്‍ കോട്ടണ്‍ നിര്‍മാണ പദ്ധതി നടപ്പാക്കണമെന്ന് ആലപ്പി സഹകരണ സ്പിന്നിങ് മില്‍ എംപ്ലോയീസ് യൂണിയന്‍ സിഐടിയു വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. എം.എ. അലിയാര്‍ നഗറില്‍ നടന്ന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ പ്രസിഡന്റ് അഡ്വ. ബി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടി.ആര്‍. വിജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി പി.ഗാനകുമാര്‍, കെ.എച്ച്. ബാബുജാന്‍, പി. അരവിന്ദാക്ഷന്‍, സെക്രട്ടറി ബി. അബിന്‍ഷാ,കെ.പി. മോഹന്‍ദാസ്,കെ.ബി. പ്രശാന്ത്, പി. സുധീര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: അഡ്വ. ബി. രാജേന്ദ്രന്‍ (പ്രസിഡന്റ്), ടി.ആര്‍. വിജയകുമാര്‍, കെ.പി. മോഹന്‍ദാസ്, ശോഭ (വൈസ് പ്രസിഡന്റ്), ആര്‍. രാജീവ് (ജനറല്‍ സെക്രട്ടറി), പി. സുധീര്‍ (സെക്രട്ടറി), ഷീജ (ട്രഷറര്‍).
[mbzshare]