സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 20 ന് മാര്‍ച്ചും ധര്‍ണ്ണയും നടത്തും
കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ വിരുദ്ധ നയങ്ങള്‍ക്കെതിരെ, മള്‍ട്ടി സ്റ്റേറ്റ്‌സഹകരണ സംഘങ്ങളുടെ കടന്നുകയറ്റത്തിനെതിരെ കരുനാഗപ്പള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 20 ന് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ആര്‍. രാമചന്ദ്രന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം കാപ്പക്‌സ് ചെയര്‍മാന്‍ ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. തേവലക്കര ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് പി.ബി. ശിവന്‍. ജയപ്രകാശ് മേനോന്‍. വിവി രേണുനാഥ് . ഗീത എന്നിവര്‍ സംസാരിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം ഷേര്‍ളി ശ്രീകുമാര്‍ സ്വാഗതവും അനിരുദ്ധന്‍ നന്ദിയും പറഞ്ഞു.