സപ്ത റിസോര്‍ട്ടില്‍ ലാഡറിന്റെ പരിശീലന പരിപാടി ആറാം ദിവസം
കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) സംഘടിപ്പിക്കുന്ന രണ്ടാഴ്ചത്തെ പരിശീലന പരിപാടിയില്‍ ആറാം ദിവസം പാലക്കാട്
ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
വയനാട് സുല്‍ത്താന്‍ബത്തേരിയിലെ സപ്ത റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ലാഡര്‍ ഡയറക്ടര്‍ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. സഹകരണവും ടൂറിസവും എന്ന വിഷയത്തില്‍ നൗഷാദ് അരീക്കോട് ക്ലാസെടുത്തു.
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് മാസ് കെയര്‍ പദ്ധതിയെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് നടത്തി. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അവലോകന പ്രഭാഷണം നടത്തി. ലാഡര്‍ ജനറല്‍ മാനേജര്‍ കെ.വി.സുരേഷ് ബാബു സ്വാഗതവും സപ്ത ജനറല്‍ മാനേജര്‍ സുജിത്ത് ശങ്കര്‍ നന്ദിയും പറഞ്ഞു.