സംസ്ഥാന സർക്കാർ സഹകരണ സംഘങ്ങൾ വഴി വ്യാഴാഴ്ചമുതൽ വിതരണം ചെയ്യുന്ന 1000 രൂപയുടെ ധനസഹായത്തെപ്പറ്റിയുള്ള സംശയങ്ങൾക്കുള്ള മറുപടി..
സംസ്ഥാന സർക്കാർ സഹകരണ സംഘങ്ങൾ വഴി വ്യാഴാഴ്ച മുതൽ വിതരണം ചെയ്യുന്ന ധനസഹായത്തെപ്പറ്റി നിരവധി പേരാണ് സംശയങ്ങൾ ചോദിക്കുന്നത്. സംശയങ്ങൾക്കുള്ള മറുപടിയാണ് താഴെ..
ആർക്കൊക്കെയാണ് വ്യാഴാഴ്ച മുതൽ സംസ്ഥാന സർക്കാരിൽ നിന്ന് ധനസഹായമായി 1000 രൂപ വീതം കിട്ടുന്നത് ?
കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ഇതുവരെ ഒരു ക്ഷേമപെൻഷനോ ധനസഹായമോ ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക്
എന്ന് മുതൽ വിതരണം ആരംഭിക്കും ?
14-05-2020 (വ്യാഴാഴ്ച) മുതൽ.
എത്ര പേർക്ക് ലഭിക്കും ?
14,78,236 കുടുംബങ്ങൾക്ക് ലഭിക്കും. റേഷൻ കാർഡ് ഉടമയാണ് ഗുണഭോക്താവ്.
ഗുണ ഭോക്താക്കളുടെ പട്ടിക എവിടെ നിന്ന് ലഭിക്കും?
ബുധനാഴ്ച റേഷൻ കടകളിൽ പ്രസിദ്ധീകരിക്കും. കൂടാതെ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ലഭ്യമായിരിക്കും.
പട്ടികയിൽ പേരുള്ളവർ എന്താണ് ചെയ്യേണ്ടത്?
പട്ടികയിൽ പേരുള്ളവർ ചൊവ്വാഴ്ചത്തെ പത്രപരസ്യത്തോടൊപ്പം നൽകിയിരുന്ന സത്യ പ്രസ്താവന പൂരിപ്പിച്ചു പണവുമായി സഹകരണ ബാങ്ക് ജീവനക്കാർ വീട്ടിലെത്തുമ്പോൾ ഒപ്പിട്ട് ഏൽപ്പിച്ചു പണം കൈപ്പറ്റുക.
പണവുമായി എത്തുമ്പോൾ എന്തെങ്കിലും ഫീസ് ഗുണഭോക്താവ് രൂപ കൊണ്ട് തരുന്ന സഹകരണ ബാങ്ക് ജീവനക്കാരാണ് നൽകേണ്ടതുണ്ടോ?
യാതൊരു തുകയും നൽകേണ്ടതില്ല.വിതരണം നടത്തുന്നതിന് വേണ്ട ചെലവ് സംസ്ഥാന സർക്കാർ സഹകരണ ബാങ്കുകൾക്ക് നൽകുന്നുണ്ട്
സത്യപ്രസ്താവനയിൽ ബാങ്ക് അക്കൗണ്ട് നമ്പറും ഒന്നിൽ കൂടുതൽ ആധാർ നമ്പറും രേഖപ്പെടുത്തുന്നത് എന്തിനാണ്?
യഥാർത്ഥ ഗുണഭോക്താവിന് തന്നെ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താനും ഇനി ഇത്തരം സഹായം നൽകേണ്ടി വരികയാണെങ്കിൽ നേരിട്ട് അവരവരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കാനും.
ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത മാനദണ്ഡം എന്താണ്?
ബി പി എൽ അന്ത്യോദയ റേഷൻ കാർഡുടമകളുടെ പട്ടിക സാമൂഹ്യ ക്ഷേമ പെൻഷൻ /ക്ഷേമ നിധി പെൻഷൻ വാങ്ങുന്നവരുടെ പട്ടികയുമായി ആധാർ നമ്പർ അടിസ്ഥാനത്തിൽ ഒത്തു നോക്കി പെൻഷൻ വാങ്ങാത്തവരെ കണ്ടു പിടിക്കുകയാണ് ചെയ്തത്.ഇതിനു വേണ്ട സാങ്കേതിക സഹായം കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷണൽ ഇൻഫോര്മാറ്റിക്സ് സെന്റർ കേരളം, സംസ്ഥാന സർക്കാരിന്റെ IITMK എന്നീ സ്ഥാപനങ്ങൾ ആണ് നൽകിയത്.
ഇനിയും ആർക്കെങ്കിലും തുക ലഭിക്കാത്ത സാഹചര്യമുണ്ടോ?
റേഷൻ കാർഡ് അടിസ്ഥാനത്തിൽ ആയതിനാൽ റേഷൻ കാർഡ് ഇല്ലാത്തവർ ഇതിന്റെ പരിധിയിൽ വരില്ല.
സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുമ്പോൾ ഇതിനു വേണ്ട തുക അവിടെ നിന്നാണ് കണ്ടെത്തിയത്?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക കണ്ടെത്തിയത്.
ഇത് നൽകുന്നതിന് കേന്ദ്ര സർക്കാരിന്റെ എന്തെങ്കിലും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോ?
കേന്ദ്ര സർക്കാർ ഈയിനത്തിൽ യാതൊരു സാമ്പത്തിക സഹായവും നൽകുന്നില്ല.
ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിൽ ആണ് ഇത്തരം സംശയങ്ങൾകു മറുപടി നൽകിയത്.