സംസ്ഥാന സഹകരണ ബാങ്കിന്റെ ബൈലോ ഭേദഗതിയും പ്രവർത്തന റിപ്പോർട്ടും ഐക്യകണ്ഠേന അംഗീകരിച്ചു.

adminmoonam

കേരള സംസ്ഥാന സഹകരണ ബാങ്കിൽ ജില്ലാ സഹകരണ ബാങ്കുകൾ ലയിക്കുന്നതുമായി ബന്ധപ്പെട്ട ബൈലോ ഭേദഗതികൾ ഇന്ന് ചേർന്ന പൊതുയോഗം ഐക്യകണ്ഠേന പാസാക്കി. യുഡിഎഫ് അംഗങ്ങൾ പൊതുയോഗം ബഹിഷ്കരിച്ചതോടെ എതിർ ശബ്ദങ്ങൾ ഒന്നും തന്നെ ഉയർന്നില്ലെന്ന് മാത്രമല്ല ബൈലോ ഭേദഗതിയും 2022 വരെയുള്ള ദർശന രേഖയും പ്രവർത്തന റിപ്പോർട്ടും അംഗീകരിച്ച്‌ പൊതുയോഗ നടപടികൾ ഒരു മണിക്കൂറിനകം അവസാനിച്ചു.

ബാങ്ക് മാനേജിങ് ഡയറക്ടർ റാണി ജോർജ് ഐഎഎസ് ആണ് പുതിയ ഭേദഗതികൾ അവതരിപ്പിച്ചത്. ഭേദഗതികൾ എല്ലാംതന്നെ കൈയടിച്ചു പാസാക്കി. പുതിയ കേരള ബാങ്കിന്റെ രണ്ടുവർഷത്തെ ദർശന രേഖ ധനവകുപ്പ് സെക്രട്ടറി സഞ്ജയ് കൗൾ അംഗങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചു. രണ്ടുവർഷംകൊണ്ട് 2 ലക്ഷം കോടി രൂപയുടെ ബിസിനസ് ആണ് കേരളബാങ്ക് ലക്ഷ്യമിടുന്നത്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കാര്യമായ ചർച്ചകൾ കൂടാതെതന്നെ അജണ്ടകൾ പാസാക്കി പൊതുയോഗം പിരിഞ്ഞു. അപൂർവ്വം ചില യുഡിഎഫ് സഹകരണ സംഘംഅംഗങ്ങൾ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published.