വെള്ളം കയറിയ വീടുകൾ വൃത്തിയാക്കി തേഞ്ഞിപ്പാലം റൂറൽ ബാങ്ക് ജീവനക്കാർ.
പ്രളയത്തിൽ വെള്ളം കയറിയ വീടുകൾ വൃത്തിയാക്കാനായി തേഞ്ഞിപ്പാലം റൂറൽ ബാങ്ക് ജീവനക്കാർ എത്തി.പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത് തേഞ്ഞിപ്പാലം റൂറൽ ബേങ്ക് ജീവനക്കാർ മാതൃകയായി. തുടർച്ചയായി പെയ്ത മഴയെ തുടർന്ന് കോഴിക്കോട് കൊളത്തറ ഭാഗത്തെ വെള്ളം കേറിയ വീടുകളിൽ തേഞ്ഞിപ്പാലം റൂറൽ ബാങ്കിലെ ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങൾക്കായി എത്തി. 15 പേരടങ്ങുന്ന സംഘം ബക്രീദ് ദിവസമായിട്ടും, രാവിലെ എട്ടുമുതൽ പ്രദേശത്തെ ഓരോ വീടുകളിലും ചെന്ന് പൂർണ്ണമായും വൃത്തിയാക്കി നൽകുന്നുണ്ട്. ഇന്ന് രാത്രി ആകുംവരെ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന് ബാങ്ക് ജീവനക്കാർ പറഞ്ഞു. അജിത് മംഗലശ്ശേരി, രഞ്ജിത്ത് എ.പി, ശ്രീരാജ് കൊല്ലംകൊറ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ടീമാണ് പ്രവർത്തനം നടത്തുന്നത്. പത്തു വീട് എങ്കിലും പൂർണ്ണമായി ശുചീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റൂറൽ ബാങ്ക് ജീവനക്കാരുടെ ടീം.
[mbzshare]