വെണ്ണല സഹകരണ ബാങ്കിന് അവാര്‍ഡ്
വൈവിദ്ധ്യമുള്ള മികച്ച പ്രവര്‍ത്തനത്തിനും നിക്ഷേപ സമാഹരണത്തിനും കണയന്നൂര്‍ താലൂക്കില്‍ മികച്ച ബാങ്കിനുള്ള അവാര്‍ഡ് വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് ഡയറക്ടര്‍ എം.വി.ശശികുമാര്‍ അവാര്‍ഡ് വിതരണം ചെയ്തു.
വെണ്ണല ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് സെക്രട്ടറി എം.എന്‍.ലാജി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ചേരാനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനും, ഇടപ്പള്ളി വടക്കും ഭാഗം സര്‍വ്വീസ് സഹകരണ ബാങ്കിനും ലഭിച്ചു. കണയന്നൂര്‍ താലൂക്ക് അസി.ഡയറക്ടര്‍ കെ.ശ്രീലേഖ അദ്ധ്യക്ഷയായി. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി.എസ്.ഷണ്‍മുഖദാസ്, ടി.മായാദേവി, വി.എന്‍.ബാബു എന്നിവര്‍ സംസാരിച്ചു.