വിരമിച്ചവരുടെ ആനുകൂല്യം പിടിച്ചു വെക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

[email protected]

സഹകരണ സർവീസിൽ നിന്നും വിരമിച്ചവരുടെ ആനുകൂല്യങ്ങൾ പിടിച്ചു വെക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി നിരീക്ഷണം. വിരമിക്കൽ ആനുകൂല്യം ആരുടെയും ഔദാര്യമല്ല. ജീവനക്കാരന്റെ അവകാശമാണ്. വിരമിച്ച ശേഷം അച്ചടക്ക നടപടി ആരംഭിക്കുന്നതും ന്യായമല്ല. സർവീസിലിരിക്കെ തന്നെ അച്ചടക്ക നടപടി സാധ്യമല്ലേ എന്നും ഹൈക്കോടതി ചോദിച്ചു.

തരം താഴ്ത്തപ്പെട്ട ജീവനക്കാരന്റെ അപ്പീൽ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം .കണ്ണൂർ ആനപ്പന്തി സർവീസ് സഹകരണ ബാങ്കിൽ നിന്നും വിരമിച്ച ഫിലിപ്പ് ആണ് പരാതിക്കാരൻ. അർഹതയില്ലാത്തവർക്ക് മാനേജർ വായ്പ അനുവദിച്ചപ്പോൾ കൂട്ടു നിന്നു എന്നാരോപിച്ചാണ് ഫിലിപ്പിനെതിരെ അച്ചടക്ക നടപടി എടുത്തത്. അക്കൗണ്ടന്റ് സ്ഥാനത്ത് നിന്ന് സീനിയർ ക്ലർക്ക് ആയാണ് തരം താഴ്ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News