വിനോദ സഞ്ചാര മേഖലയില്‍ പുനരുജ്ജീവന പദ്ധതികളുമായി ചിറയിന്‍കീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം
വിനോദ സഞ്ചാര മേഖലയില്‍ പുനരുജ്ജീവന പദ്ധതികളുമായി തിരുവനന്തപുരം ചിറയിന്‍കീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം. സംഘത്തിന്റെ ആദ്യ ഡല്‍ഹി മണാലി യാത്ര മുന്‍ കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫ് ഫ്ളാഗ് ചെയ്തു. സംഘം പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി രതീഷ് രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സുരക്ഷിത യാത്ര ഒരുക്കുന്നതിനും ഈ മേഖലയിലെ നിക്ഷേപകര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനമായാണ് പുനരുജ്ജീവന പദ്ധതി ഒരുക്കിയിരിക്കുന്നത്. മലയാളികള്‍ക്ക് ലോകത്ത് ഉടനീളമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാനും മറ്റുള്ളവര്‍ക്ക് കേരളം സന്ദര്‍ശിക്കുവാനുമുള്ള സൗകര്യം ഇതുവഴി ഒരുക്കും. സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ മികച്ച സേവനം ലഭിക്കുന്നതിനും ഇത് സഹായിക്കും. ഇതേ മാതൃകയില്‍ രാജ്യത്തെ പ്രധാന ഡെസ്റ്റിനേഷനുകളിലെയും രാജ്യാന്തര ടൂറിസം മേഖലയിലും നേരിട്ട് ഇടപെട്ട് കുറഞ്ഞ ചിലവില്‍ മലയാളികള്‍ക്ക് ഈ സ്ഥലങ്ങള്‍ കാണുന്നതിനുള്ള സൗകര്യവുമൊരുക്കും.
സ്‌കൂള്‍ കുട്ടികള്‍ക്ക് സമ്പാദ്യം ഒരുക്കി ടൂര്‍ പോകുന്നതിനുള്ള നിക്ഷേപ പദ്ധതി ഉള്‍പ്പടെ ഒരുമിച്ച് തുക മുടക്കി യാത്ര പോകുവാന്‍ കഴിയാത്തവര്‍ക്കായി തവണ വ്യവസ്ഥയില്‍ തുക നല്‍കി യാത്ര ചെയ്യുന്നതിനും ടൂര്‍ വായ്പ പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.