വിധിക്ക് ചരിത്രപ്രാധാന്യം- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് അംഗീകരിച്ച ഹൈക്കോടതിയുടെ വിധി ചരിത്രപ്രാധാന്യമുള്ളതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
കേരളത്തിനാകെ സ്വന്തം ഒരു ബാങ്ക് എന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിന്റെ വിജയമാണ് ഈ വിധി. കേരള ബാങ്ക് കേരളത്തിന്റെയാകെ ബാങ്കാണ് എന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന വിധി മലപ്പുറം ജില്ലയിലെ സഹകരണ സംഘങ്ങളുടെയും ജീവനക്കാരുടെയും ആവശ്യത്തിന്റെ കൂടി അംഗീകാരമാണ്. കേരള ബാങ്ക് രൂപീകരണം തടയാനുളള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മലപ്പുറത്തെ മാത്രം അടര്‍ത്തിമാറ്റി നിര്‍ത്തിയ യു.ഡി.എഫിന്റെ അഹങ്കാര രാഷ്ട്രീയത്തിന് ഏറ്റ തിരിച്ചടിയാണ് ഈ വിധി. തെറ്റ് തിരുത്തി കേരള ബാങ്ക് എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ ഇനിയെങ്കിലും യു.ഡി.എഫ് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ എഴുതി.