വനിതാസംഘങ്ങൾക്ക് കോഫിഷോപ്പും ഡ്രൈവിങ് സ്‌കൂളും തുടങ്ങാം; ഫെഡറേഷന് സർക്കാർ സഹായം

[mbzauthor]

പ്രാഥമിക വനിത സഹകരണ സംഘങ്ങള്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് വനിതാഫെഡിന്റെ സഹായം ലഭിക്കും. കോഫി ഷോപ്പ്, വനിത ഹോട്ടല്‍, ഡ്രൈവിങ് സ്‌കൂള്‍ എന്നിവ തുടങ്ങാനുള്ള താണ് പദ്ധതി. ഇതിന് പ്രാഥമിക സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നിതിന് വനിതാഫെഡിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചു. 1.52 കോടിരൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.

പ്രാഥമിക സംഘങ്ങളെ സഹായിക്കാനുള്ള വനിതാഫെഡിന്റെ പ്രപ്പോസലിന് മാര്‍ച്ച് 24ന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. ഓഹരിയായും സബ്‌സിഡിയായും സര്‍ക്കാര്‍ ഫെഡറേഷന് സഹായം ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിച്ചെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസിന്ധി കാരണം തുക അനുവദിക്കാനായില്ല. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കുന്നത് പരിഗണിക്കണമെന്ന് കാണിച്ച് ജൂണ്‍ മൂന്നിന് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചു.

92 ലക്ഷം സബ്‌സിഡിയായും 60 ലക്ഷം ഓഹരിയായുമാണ് വനിതാഫെഡിന് സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുള്ളത്. ഇതുപയോഗിച്ച് പ്രാഥമിക വനിത സംഘങ്ങളുടെ സംരംഭക പദ്ധതിക്ക് സഹായം ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. 2024 മാര്‍ച്ച് 31വരെയാണ് ഈ പദ്ധതിക്ക് സഹായം അനുവദിക്കാനാകുക. അതിനാല്‍, പ്രാഥമിക സംഘങ്ങളുടെ പദ്ധതിരേഖകള്‍ വേഗത്തില്‍ പരിശോധിച്ച് നടപ്പാക്കാനുള്ള ശ്രമം വനിതാഫെഡ് നടത്തേണ്ടിവരും.

[mbzshare]

Leave a Reply

Your email address will not be published.