വടകര റൂറൽ ബാങ്കിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.

adminmoonam

കോഴിക്കോട് വടകര റൂറൽ ബാങ്കിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ബാങ്കിൽ ലിങ്ക് ചെയ്ത കുടുംബശ്രീ, ഫാർമേഴ്‌സ് ക്ലബ്‌ പ്രസിഡണ്ട്‌ , സെക്രട്ടറി മാരുടെ യോഗത്തിൽ ജീവനി ജൈവ കൃഷി പച്ചക്കറി വിത്ത്, വളം വിതരണത്തിന്റെയും, മുറ്റത്തെ മുല്ല വായ്പ പദ്ധതികളുടെയും ഉദ്ഘാടനം കോഴിക്കോട് സഹകരണ ജോയിന്റ് ഡയറക്ടർ ഇ. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ മിഷൻ ജില്ലാ കോ. ഓർഡിനേറ്റർ പി. സി. കവിത, അസിസ്റ്റന്റ്‌ രജിസ്ട്രാർ സി. കെ. സുരേഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ
കെ. പി. സുഷമ, അസിസ്റ്റന്റ്‌ ഡയറക്ടർ സാബു ജോസഫ് എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ്‌ എ. ടി. ശ്രീധരൻ അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ പി. പി. ചന്ദ്രശേഖരൻ സ്വാഗതവും സെക്രട്ടറി കെ. പി. പ്രദീപ്‌ കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News