വടകര റൂറല്‍ ബാങ്ക് 10 ലക്ഷം രൂപ നല്‍കി

Deepthi Vipin lal

കോവിഡ് വാക്‌സിന്‍ ചലഞ്ചിലേക്ക് വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് 10 ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് എ.ടി. ശ്രീധരന്‍ വടകര ആര്‍.ഡി.ഒ. ഷാജു എന്‍.ഐ.യ്ക്ക് ചെക്ക് കൈമാറി.

കോവിഡ് പ്രതിരോധത്തിന് കഴിഞ്ഞ വര്‍ഷം 42.6 ലക്ഷം വടകര റൂറല്‍ ബാങ്ക് സി.എം.ഡി.ആര്‍.എഫിലേക്ക് നല്‍കിയിരുന്നു. ബാങ്കിന്റെ നേതൃത്വത്തില്‍ വാക്‌സിന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് ഏപ്രില്‍ 27ന് ലിങ്ക് റോഡിലെ സഹകരണ നീതി മെഡിക്കല്‍ ലാബില്‍ പ്രവര്‍ത്തനം തുടങ്ങി.

ബാങ്ക് വൈസ് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരന്‍, ഡയരക്ടര്‍മാരായ സി. കുമാരന്‍, കെ. എം. വാസു, സെക്രട്ടറി കെ.പി. പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News