യാത്രയയപ്പ് നല്‍കി
തിരുവല്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്നും വിരമിച്ച സെക്രട്ടറിമാര്‍ക്കും ജീവനക്കാര്‍ക്കും താലൂക്ക് സഹകരണ ബാങ്ക് സെക്രട്ടറി ഫോറത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു.
ശ്യാം പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍ ഉപഹാരം നല്‍കി. വിപിന്‍ കാര്‍ത്തിക്, ശ്രീജിത്ത്, സജീവ് മങ്ങാട്ട്, തോമസ്, ജോസഫ്, പുരുഷോത്തമന്‍ പിള്ള, ജലജ,ജോജി എന്നിവര്‍ സംസാരിച്ചു.