മൂന്നാംവഴിയുടെ വായനാ പദ്ധതിയിൽ എം.വി.ആർ കാൻസർ സെന്ററും.

[mbzauthor]

വായിച്ചു വളരുക, ഒപ്പം അറിവ് നേടുക, സഹകരണത്തിന്റ പ്രസക്തിയും സഹകരണമേഖലയിൽ അപ്പപ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളും വായിച്ചു മനസ്സിലാക്കാൻ കോഴിക്കോട് എം.വി.ആർ കാൻസർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാർ മൂന്നാംവഴിയുടെ വായന പദ്ധതിയിൽ ചേർന്നു. 560 മാഗസിൻ ആണ് പദ്ധതിയിലൂടെ കുറഞ്ഞ നിരക്കിൽ കാൻസർ സെന്ററിൽ മാസംതോറും എത്തുക. കാൻസർ സെന്റർ ഫിനാൻസ് തലവൻ ജോയ്സ് ജോസ്‌ പദ്ധതിയുടെ ചെക്ക് മൂന്നാംവഴി മാനേജർ ദീപ.കെ.അരവിന്ദാക്ഷന് കൈമാറി. ലൈസൻ ഓഫീസർ ജയകൃഷ്ണൻ കരാട്ട്, മാർക്കറ്റിംഗ് മാനേജർ ശ്രീയുഷ്‌ ശ്രീനിവാസ്, എച്ച്.ആർ. വിഭാഗം തലവൻ ദിലീപ് നായർ, ഓപ്പറേഷൻ ഹെഡ് പൂജ, അശ്വതി, അഡ്വക്കേറ്റ് ബവിത എന്നിവർ സന്നിഹിതരായിരുന്നു.

സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് കുറഞ്ഞ നിരക്കിൽ മൂന്നാം വഴി മാഗസിൻ ലഭ്യമാക്കുന്ന പദ്ധതിയാണ് വായന. പത്തുപേരടങ്ങുന്ന കൂട്ടായ്മയക് ഒരുമിച് പദ്ധതിയിൽ അംഗമാകുന്നതോടെ കുറഞ്ഞ നിരക്കിൽ മാഗസിൻ ലഭിക്കും. കേരളത്തിലെ നിരവധി സഹകരണ സംഘങ്ങളാണ് ഈ പദ്ധതിയിൽ ഇപ്പോൾ അംഗങ്ങൾ ആയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ മൂന്നാംവഴിയുടെ കോർപ്പറേറ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ:7909262601

[mbzshare]

Leave a Reply

Your email address will not be published.