മൂന്നാംവഴി 51-ാം ലക്കം വിപണിയില്‍-

[mbzauthor]

എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിക്കുന്ന ‘ മൂന്നാംവഴി ‘ സഹകരണ മാസികയുടെ 51-ാം ലക്കം ഇന്നു വിപണിയിലിറങ്ങി.

സഹകരണ സംഘങ്ങള്‍ക്കെതിരെ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച പത്രപ്പരസ്യത്തിലെ അവാസ്തവങ്ങള്‍ തുറന്നുകാണിച്ചുകൊണ്ടുള്ളതാണു കിരണ്‍ വാസു എഴുതുന്ന കവര്‍‌സ്റ്റോറി ( സഹകരണ നിക്ഷേപത്തിനു ഉറപ്പാണു സുരക്ഷ ). റിസര്‍വ് ബാങ്കിന്റെ പത്രക്കുറിപ്പ് ഉയര്‍ത്തിവിട്ട വിവാദങ്ങളെക്കുറിച്ച് തിരുവനന്തപുരത്തെ എ.സി.എസ്.ടി.ഐ.യുടെ മുന്‍ ഡയരക്ടര്‍ ബി.പി. പിള്ളയും വിശദമായി എഴുതുന്നു. ഇതേ വിഷയത്തില്‍ മറ്റു രണ്ടു ലേഖനങ്ങള്‍ കൂടി – ആര്‍.ബി.ഐ. പറഞ്ഞതിലെ സത്യവും മിഥ്യയും, രജിസ്ട്രാര്‍ പറയുന്നു ആര്‍.ബി.ഐ. നിര്‍ദേശം നിയമവിരുദ്ധം – ഈ ലക്കത്തിലുണ്ട്. ഇനി പെയ്‌മെന്റ് ബാങ്കുകളുടെ കാലം, ഫിന്‍ലന്‍ഡിന്റെ സഹകരണ ചരിത്രം – രണ്ടാം ഭാഗം ( വി.എന്‍. പ്രസന്നന്‍ ) എന്നീ ലേഖനങ്ങളും ക്ഷീര കേരളത്തിനു കിടാരി പാര്‍ക്കുകള്‍ ( അനില്‍ വള്ളിക്കാട് ), ഒറ്റമുറി ക്ലിനിക്കില്‍ നിന്നു ഏഴു നിലയിലെത്തിയ വടകര സഹകരണാശുപത്രി ( യു.പി. അബ്ദുള്‍മജീദ് ), സഹകരണ ബാങ്കില്‍ നിന്നൊരു ഹ്രസ്വ സിനിമ ( ദീപ്തി വിപിന്‍ലാല്‍ ), സഹകരണ സംഘവുമായി അലങ്കാരമത്സ്യക്കര്‍ഷകര്‍, നൂറിലേക്കു നടക്കുന്ന ഇടക്കൊച്ചി സഹകരണ ബാങ്ക് ( വി.എന്‍. പ്രസന്നന്‍ ) എന്നീ ഫീച്ചറുകളും പൈതൃകം ( ടി. സുരേഷ് ബാബു ), കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്റ്‌സ് കോര്‍ണര്‍ ( ടി.ടി. ഹരികുമാര്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നീ സ്ഥിരം പംക്തികളും ഈ ലക്കത്തില്‍ വായിക്കാം.

100 പേജ്, ആര്‍ട്ട് പേപ്പറില്‍ അച്ചടി.
അടുത്ത ലക്കം വാര്‍ഷികപ്പതിപ്പ്. കൂടുതല്‍ പേജുകളോടെ.

[mbzshare]

Leave a Reply

Your email address will not be published.