മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഒരുമിച്ചു നല്‍കും
വിഷു പ്രമാണിച്ച് 2022 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഒരുമിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുള്ള തുക സര്‍ക്കാര്‍ അനുവദിച്ചു.
50,32,737 പേര്‍ക്കാണു സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കിട്ടുന്നത്. ഇതിനു പ്രതിമാസം 768,93,17,900 രൂപയാണു വേണ്ടത്. 24,35,673 ഗുണഭോക്താക്കള്‍ക്കു സഹകരണ സംഘങ്ങള്‍ വഴി പെന്‍ഷന്‍ നേരിട്ടു വീട്ടിലെത്തിക്കുകയാണു ചെയ്യുന്നത്. 2019 ഡിസംബര്‍ വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട മസ്റ്ററിങ് പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കള്‍ക്കു മസ്റ്ററിങ് പൂര്ത്തിയാക്കിയതിനെത്തുടര്ന്
പെന്‍ഷന്‍ വിതരണം ഏപ്രില്‍ ഏഴിനാരംഭിച്ച് പതിനാലിനുള്ളില്‍ പൂര്‍ത്തിയാക്കാനാണു ധനകാര്യ വകുപ്പ് ഉത്തരവിട്ടിട്ടുള്ളത്.