മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ നിയമിക്കണമെന്നു നിര്‍ദേശം

[mbzauthor]
ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ നിയമിക്കണമെന്നു കേന്ദ്ര സഹകരണമന്ത്രാലയം നിര്‍ദേശിച്ചു. മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പ് അതോറിറ്റിയിലേക്കു ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍പേഴ്‌സന്‍, അംഗങ്ങള്‍ എന്നിവരെ നിയമിക്കാനുള്ള പ്രക്രിയക്കു സഹകരണമന്ത്രാലയം കഴിഞ്ഞാഴ്ച തുടക്കം കുറിച്ചതിനു പിന്നാലെയാണു പുതിയ നിര്‍ദേശം സര്‍ക്കുലറായി ഇറങ്ങിയത്.
2023 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതിബില്‍ പാസായതോടെ ചട്ടങ്ങള്‍ ഒന്നൊന്നായി കാലതാമസമില്ലാതെ നടപ്പാക്കാനാണു സഹകരണവകുപ്പ് ഉദ്ദേശിക്കുന്നതെന്നു മന്ത്രാലയ വക്താവ് അറിയിച്ചു. പുതിയ മള്‍ട്ടി സ്‌റ്റേറ്റ് നിയമപ്രകാരം സംഘങ്ങളെല്ലാം ഇന്‍ഫര്‍മേഷന്‍ ഓഫീസറെ നിയമിക്കണമെന്നാണു സര്‍ക്കുലറില്‍ പറയുന്നത്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെയും മാനേജ്‌മെന്റിനെയുംകുറിച്ചുള്ള വിവരങ്ങള്‍ അംഗങ്ങളെ അറിയിക്കുന്നതിനു ഓരോ സംഘവും നിയമത്തിലെ സെക്ഷന്‍ 106 പ്രകാരം ഇന്‍ഫര്‍മേഷന്‍ ഓഫീസറെ നിയമിക്കണമെന്നു സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. സഹകരണ വിദ്യാഭ്യാസഫണ്ട്, സഹകരണ പുനരധിവാസഫണ്ട് എന്നിവയിലേക്കു മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ അറ്റലാഭത്തിന്റെ ഒരു ശതമാനം വീതം നല്‍കണമെന്നും ഈയിടെ കേന്ദ്ര സഹകരണമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
[mbzshare]

Leave a Reply

Your email address will not be published.