മലപ്പുറം ബാങ്കിലെ ജീവനക്കാരുടെ കൂട്ടായ്മയായ സാംസ്‌ക്കോ സുരക്ഷാ കിറ്റുകള്‍ നല്‍കി
മലപ്പുറം സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ കൂട്ടായ്മയായ സാംസ്‌ക്കോ നഗരസഭ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് ആവശ്യമായ സുരക്ഷാ കിറ്റുകള്‍ നല്‍കി. സാംസ്‌ക്കോ പ്രസിഡന്റ് എം.കെ. നിയാസ് നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരിക്ക് സുരക്ഷാ കിറ്റുകള്‍ കൈമാറി. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സിദ്ദീഖ് നൂറേങ്ങല്‍ , ഹാരിസ് ആമിയന്‍, സാംസ്‌കോ സെക്രട്ടറി സാലിഹ് മാടമ്പി, ട്രഷറര്‍ റഷീദ് കാളമ്പാടി, പി ജംഷീര്‍ എന്നിവര്‍ പങ്കെടുത്തു.