മലപ്പുറം ജില്ലാ സഹകരണാശുപത്രിയില്‍ ഹൃദ്രോഗ ചികിത്സ വിഭാഗം തുടങ്ങി
മലപ്പുറം ജില്ലാ സഹകരണാശുപത്രിയില്‍ ഹൃദ്രോഗ ചികിത്സാ വിഭാഗം പ്രവര്‍ത്തനം തുടങ്ങി. കാരുണ്യഹൃദയാലയയുമായി ചേര്‍ന്നാണ് കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കാത്ത് ലാബ് – ന്യൂ ബ്ലോക്ക് ഉദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ നിര്‍വഹിച്ചു. പി. ഉബൈദുളള എംഎല്‍എ അധ്യക്ഷത വഹിച്ചു. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, എക്കോ, ടി.എം.ടി, ഇ.സി.ജി ഉള്‍പ്പെടെയുള്ള ചികിത്സകളാണ് കാര്‍ഡിയാക്ക് സെന്ററില്‍ നിന്നു ലഭ്യമാക്കുക. ഹൃദയ സംബന്ധമായ എല്ലാ ചികിത്സകളും മിതമായ നിരക്കിലാണിവിടെ ചെയ്യുന്നത്. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ്, ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ്, എന്നീ സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് സൗജന്യനിരക്കിലുള്ള ചികിത്സയും ഇവിടെ കിട്ടും.
കാര്‍ഡിയാക് ഐസിയു, കാര്‍ഡിയാക് വാര്‍ഡ് എന്നിവയുടെ ഉദ്ഘാടനം അബ്ദുല്‍ സമദ് സമദാനി എംപിയും ന്യൂ കോണ്‍ഫറന്‍സ് ഹാള്‍ അനില്‍ കുമാര്‍ എംഎല്‍എ യും കാരുണ്യ ഹൃദയാലയ പ്രിവിലേജ് കാര്‍ഡ് വിതരണം ആശുപത്രി പ്രസിഡന്റ് കെ.പി.എ മജീദ് എംഎല്‍എയും നിര്‍വ്വഹിച്ചു. ആശുപത്രി പ്രസിഡന്റ് കെ.പി.എ മജീദ് എംഎല്‍എ സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുളള മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കടേരി , മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദു റഹിമാന്‍, സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ബാലകൃഷ്ണന്‍ പാലത്തിങ്ങല്‍. ആശുപത്രി സിഇഒ ഡോ. കെ പരീത്, ആശുപത്രി ഡയറക്ടര്‍മാരായ കെഎന്‍എ ഹമീദ് മാസ്റ്റര്‍, നൗഷാദ് മണ്ണിശ്ശേരി, പരേടത്ത് മുഹമ്മദ് ഹാജി, കെ.കെ. അബ്ദുളള മാസ്റ്റര്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ ഒ.എം, സുനീറ പി.ടി, നസീമ പി.എ എന്നിവര്‍ പങ്കെടുത്തു.