മലപ്പുറം ജില്ലാ ബാങ്ക് ജീവനക്കാരുടെ പുതിയ സംഘടനയുടെ വിപുലമായ കൺവെൻഷൻ 25ന്. എംപ്ലോയീസ് കോൺഗ്രസിൽ നിന്ന് നൂറോളം പേർ രാജിവയ്ക്കുമെന്ന് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാരുടെ പുതിയ സംഘടനയിലെ മെമ്പർമാരെ ട്രാൻസ്ഫർ ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രതികാരനടപടികളെ ശക്തമായി നേരിടുമെന്ന് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി അബ്ദുൽ റഹൂഫ് പറഞ്ഞു. ഇതിന്റെ ഭാഗമായി അടുത്തദിവസം മലപ്പുറം ജില്ലാ ബാങ്കിന്റെ ഹെഡ് ഓഫീസിൽ സംഘടനാ പ്രസിഡണ്ട് പി. കെ. ബഷീർ എം എൽ എ യുടെ നേതൃത്വത്തിൽ സന്ദർശനം നടത്തും എന്നും അദ്ദേഹം പറഞ്ഞു. പ്രതികാരനടപടിയെ അതേരീതിയിൽ നേരിടാൻ സംഘടനയ്ക്ക് അറിയാമെന്ന് ജനറൽ സെക്രട്ടറി മുന്നറിയിപ്പുനൽകി.
ഈ മാസം 25ന് സംഘടനയുടെ വിപുലമായ കൺവെൻഷൻ ലീഗ് ഹൗസിൽ നടക്കും. മുസ്ലിംലീഗ് നേതാവ് കെ.പി.എ മജീദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. എംപ്ലോയിസ് കോൺഗ്രസിൽ നിന്നും നൂറോളം മെമ്പർമാർ രാജിവെച്ച് ജില്ലാ ബാങ്ക് എംപ്ലോയിസ് ഓർഗനൈസേഷനിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.