മന്ത്രി വിളിച്ച ചർച്ച പരാജയപ്പെട്ടു: കൺസ്യൂമർഫെഡിലെ മുഴുവൻ ജീവനക്കാരും നാളെ പണിമുടക്കും.

adminmoonam

സഹകരണ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ട്രേഡ് യൂണിയൻ നേതാക്കളുമായുള്ള ചർച്ച പരാജയപ്പെട്ടു. ഇതേ തുടർന്ന് നാളെ കൺസ്യൂമർഫെഡിലെ മുഴുവൻ ജീവനക്കാരും പണിമുടക്കുമെന്ന് സംയുക്ത സമര സമിതി നേതാക്കൾ പറഞ്ഞു.

സംയുക്ത സമര സമിതിയുടെ ആവശ്യങ്ങൾക്ക് നേരെ മന്ത്രിയും കൺസ്യൂമർ ഫെഡ് ഭരണസമിതിയും മുഖംതിരിച്ചതായി സംയുക്ത സമര സമിതി നേതാക്കൾ പറഞ്ഞു. സമരസമിതി ഉന്നയിച്ച ഒരു ആവശ്യം പോലും പരിഗണിച്ചില്ലെന്ന് നേതാക്കൾ പറഞ്ഞു. മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ മന്ത്രിക്ക് പുറമേ കൺസ്യൂമർ ഫെഡ് ചെയർമാൻ, എംഡി, 4 ട്രേഡ് യൂണിയനുകളുടെയും നേതാക്കളും പങ്കെടുത്തു.

മന്ത്രിമായുള്ള ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ സെക്രട്ടറിയേറ്റിനു മുന്നിൽ പണിമുടക്ക് പ്രഖ്യാപന യോഗം നടത്തി. വിവിധ യൂണിയനിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News