മടക്കിമല സര്‍വീസ് സഹകരണ ബാങ്കിന്റെ എ ടി എം പ്രവര്‍ത്തനം തുടങ്ങി
മടക്കിമല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കോട്ടത്തറ ശാഖയിൽ ഈവയർ സോഫ്റ്റ് ടെക്കിന്റെ സാങ്കേതിക സഹായത്തോടെയുള്ള എ.ടി. എം- സി.ഡി.എം മെഷീന്‍ പ്രവർത്തനം തുടങ്ങി. അഡ്വ. ടി സിദ്ദിഖ് എം.എല്‍. എ ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരയ ഇടപാടുകാര്‍ക്ക് ആധുനിക ബാങ്കിങ്ങ് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ബാങ്കിന്റെ കോട്ടത്തറ ശാഖയില്‍ ഏത് ബാങ്കിന്റെ കാര്‍ഡ് ഉപയോഗിച്ചും പണം പിന്‍വലിക്കാനും പണം നിക്ഷേപിക്കാനും സാധിക്കുന്ന വിധത്തില്‍ എടിഎം /സിഡിഎം സൗകര്യം ഒരുക്കിയിരിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും, സാധാരണക്കാര്‍ ഏറ്റവും തിങ്ങിപ്പാര്‍ക്കുന്ന കോട്ടത്തറ പോലെയുള്ള പ്രദേശത്ത് ഇടപാടുകള്‍ നടത്താന്‍ ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ ബാങ്കിന്റെ ഭരണസമിതിയെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായും എം. എല്‍. എ പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് അഡ്വ. എം.ഡി. വെങ്കിട സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. എ.ടി.എം കൗണ്ടറില്‍ നിന്നും ആദ്യമായി പണം പിന്‍വലിക്കുന്നതിന്റെ ഉദ്ഘാടനം കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ് നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ എം, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹ്മാന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ.കെ. വസന്ത, സി.കെ. ഇബ്രാഹിം, വി.ജെ. ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി സജീവന്‍ മടക്കിമല സ്വാഗതവും, സെക്രട്ടറി പി ശ്രീഹരി നന്ദിയും പറഞ്ഞു.