മഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ തുടങ്ങി.
മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതി തൃശ്ശൂർ കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ തുടങ്ങി. വായ്പാ പദ്ധതിയുടെ വിതരണം തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലറും,ജില്ലാ പ്ലാനിംഗ് കമ്മറ്റി അംഗവുമായ വർഗ്ഗീസ് കണ്ടംകുളത്തി നിർവ്വഹിച്ചു . ആദ്യ വിതരണം സൂര്യഗായത്രി കുടുംബശ്രീ ഏറ്റുവാങ്ങി. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് റിക്സൻപ്രിൻസ് അദ്ധ്യക്ഷനായിരുന്നു . ഡയറക്ടർ അംബിളി സതീശൻ സ്വാഗതവും ,ബാങ്ക് സെക്രട്ടറി ആൻ്റോഫ്രാൻസീസ് നന്ദിയും പറഞ്ഞു.