മക്കരപ്പറമ്പ് ബാങ്ക് മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയ്ക്ക് രണ്ട് ലക്ഷം രൂപ നല്‍കി
മക്കരപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ സൗജന്യ കോവിഡ് കെയര്‍ ഹോസ്പിറ്റലിലെ ഐ.സി.യു.വിലേക്ക് ആവശ്യമായ കോട്ടും ബെഡും വാങ്ങിക്കുന്നതിനായി രണ്ട് ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് പി.പി.ഉണ്ണീന്‍കുട്ടി ഹാജിയും ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചീരിയും സഹകരണ ആശുപത്രി പ്രസിഡന്റ് കെ.പി.എ.മജീദിന് കൈമാറി. ബാങ്കിന്റെ പൊതു നന്‍മാ ഫണ്ടില്‍ നിന്നാണ് രണ്ട് ലക്ഷം രൂപ നല്‍കിയത്.
കാവിഡ് വാക്‌സിന്‍ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്കിന്റെ വിഹിതം അഞ്ച് ലക്ഷം രൂപയും ജീവനക്കാരുടെ വിഹിതമായി 31353 രൂപയും നല്‍കി. മക്കരപ്പറമ്പ്, കുറുവ പഞ്ചായത്തുകളുടെ കീഴിലുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലീനാക്കുകള്‍ക്ക് രണ്ട് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റും നാല് ഓക്‌സിജന്‍ സിലിണ്ടറുകളും വാങ്ങി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
മക്കരപ്പറമ്പ്, കുറുവ പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിനും കുറുവ യൂത്ത് കെയറിനും കോവിഡ് രോഗികളെ പരിചരിക്കുന്നതിനും കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കുന്നതിനും വേണ്ടി പി.പി.ഇ. കിറ്റ്, ഗ്യാസ് ഫോഗിങ് മെഷീന്‍, സ്‌പ്രെയര്‍, മാസ്‌ക് തുടങ്ങിയവും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രസിഡന്റ് പി.പി.ഉണ്ണീന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സമീര്‍ കോപ്പിലാന്‍, സി.നസീം, രാജന്‍ മാസ്റ്റര്‍, അല്ലൂര്‍ മരക്കാര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ നൗഷാദ് മണ്ണിശ്ശേരി സെക്രട്ടറി സഹീര്‍ കാലടി എന്നിവര്‍ പങ്കെടുത്തു.