മക്കരപ്പറമ്പ ബാങ്കിൻ്റെ പച്ചക്കറിത്തോട്ടത്തിൽ വിളവെടുത്തു
മലപ്പുറം മക്കരപ്പറമ്പ സർവ്വീസ് സഹകരണ ബാങ്കിൻ്റെ മാതൃകാ ജൈവ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു. രണ്ട് ഏക്കർ തരിശ് ഭൂമി നൂതന സംവിധാനം ഉപയോഗപ്പെടുത്തി ഡ്രിപ്പിൾ ഇറിഗേഷനിലൂടെ നാട്ടുകാരുടെ കൂട്ടായ്മയിലാണ് കൃഷിയിടമാക്കിയത്.
ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചീരി സ്വാഗതം പറഞ്ഞു. ബാങ്ക് പ്രസിഡൻ്റ് ഇൻചാർജ് അഡ്വ. ഷമീർ കോപ്പിലാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.ഹാരിസ്, ബാങ്ക് ഭരണ സമിതി അംഗങ്ങളായ .ഷൗക്കത്തലി കൂറു വാടൻ മച്ചിങ്ങൽ സലീം, കർഷകരായ അമീർ ബാബു, കരിഞ്ചാപ്പാടി, കെ.പി. മൊയ്തീൻ, പാടശേഖരം സൗജന്യമായി വിട്ടു നൽകിയ വെങ്കിട്ട ഷംസുദ്ദീൻ അസി.സെക്രട്ടറി സി.എച്ച്.മുഹമ്മദ് മുസ്തഫ, ബ്രാഞ്ച് മാനേജർമാരായ വി.എൻ.ലൈല, ടി. നിയാസ് ബാബു, സി.പി.അബ്ദുറഹിമാൻ, യു.എ.ജലീൽ, തടങ്ങിയവർ സംബന്ധിച്ചു.
ഒന്നാം ഘട്ട വിളവെടുപ്പിലുള്ള പച്ചക്കറി ശേഖരം മാറാ രോഗികളുടെ കുടുംബങ്ങൾക്ക് നൽകുന്നതിനായി കുറുവ പെയിൻ ആൻ്റ് പാലിയേറ്റീവ് കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി . പാലിയേറ്റീവിന് വേണ്ടി ഉപ്പൂടൻ അബൂബക്കർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൽ നിന്നു പച്ചക്കറികൾ ഏറ്റ് വാങ്ങി. ഇനി വരുന്ന വിളവെടുപ്പിലെ മുഴുവൻ പച്ചക്കറികളും അനാഥാലയങ്ങൾ ബഡ്സ് സ്ക്കൂൾ, അഗതികൾ , നിരാശ്രയവർ തുടങ്ങിയവർക്ക് സൗജന്യമായി വിതരണം ചെയ്യും. ബാങ്കിന്റെ പ്രവർത്തന പരിധിയിൽ ഡയാലിസിസിന് വിധേയമാകുന്ന എല്ലാവർക്കും പ്രതിമാസം 1000 രൂപ വീതം ചികിത്സാ ധന സഹായമായി നൽകി വരുന്നുണ്ടെന്നും ബാങ്ക് അധികതർ അറിയിച്ചു.