പ്രാഥമിക സഹകരണസംഘം സെക്രട്ടറിമാർക്ക് കേരള ബാങ്കിന്റെ ക്ലാസ്

Deepthi Vipin lal

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ ( PACS ) വികസന സെല്ലിന്റെ സഹകരണത്തോടെ കേരള ബാങ്ക് നടപ്പാക്കുന്ന സഹകരണ വികസന കര്‍മ പദ്ധതിയുടെ ഭാഗമായി പ്രാഥമിക സംഘം സെക്രട്ടറിമാര്‍ക്കായി പഠനക്ലാസ് നടത്തുന്നു. കൊയിലാണ്ടി, വടകര താലൂക്കുകളിലെ സംഘം സെക്രട്ടറിമാര്‍ക്കുള്ള ക്ലാസ് ജൂണ്‍ 29 ബുധനാഴ്ച രാവിലെ പത്തു മുതല്‍ ഉച്ചക്കു രണ്ടു മണിവരെ കോഴിക്കോട് കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.

പ്രാഥമിക സര്‍വീസ് / റൂറല്‍ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ജാഗ്രതയും കാര്യക്ഷമതയും കൈവരിക്കാനാണു നബാര്‍ഡ് സഹായത്തോടെ ക്ലാസുകള്‍ നടത്തുന്നത്. ഡോക്യുമെന്റേഷന്‍, ആധാരങ്ങളുടെ പരിശോധന, സാങ്കേതികവിദ്യയുടെ നവീകരണം എന്നീ വിഷയങ്ങളിലാണു ക്ലാസ്. കേരള ബാങ്ക് ഭരണസമിതിയംഗം ഇ. രമേഷ് ബാബു, നബാര്‍ഡ് എ.ജി.എം. മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കുമെന്നു കേരള ബാങ്ക് ജനറല്‍ മാനേജര്‍ സി. അബ്ദുള്‍ മുജീബ് അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ :  8921512422 ( സി.കെ. വേണുഗോപാലന്‍ ), 9656111266 ( സഹീര്‍. എം ).

Leave a Reply

Your email address will not be published. Required fields are marked *

Latest News