പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
നോര്‍ക്ക റൂട്ട്സ് മുഖേന പ്രവാസിമലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്കുന്നു. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസിസംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണ ധനസഹായം നല്‍കുന്നത്. മൂന്നു ലക്ഷം രുപ വരെയാണ് ധനസഹായം.
സഹകരണ സംഘങ്ങളുടെഅടച്ചുതീര്ത്ത ഓഹരി മൂലധനത്തിന്റെ അഞ്ചിരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപയോ ഏതാണോ കുറവ് അത് ഓഹരിയായും രണ്ടു ലക്ഷം രൂപ പ്രവര്‍ത്തന മൂലധനമായും നല്‍കും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. രജിസ്ട്രേഷന് ശേഷം രണ്ടു വര്‍ഷം പൂര്‍ത്തിയായിരിക്കണം. എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികളോ വിദേശത്തുനിന്ന് തിരിച്ചു വന്നവരോ ആയിരിക്കണം. ബൈലോയില്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ.ുണ്ടായിരിക്കണം. സംഘത്തിന്റെ മുന്‍ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം.
10 പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും കിട്ടുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുളള സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനം നല്‍കുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍, സംഘത്തിലെ അംഗങ്ങള്‍ ഒറ്റക്കോ കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ എന്നിയ്ക്ക് സഹായം ലഭിക്കും. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം, മല്‍സ്യമേഖല, മൂല്യവര്‍ധിത ഉല്പന്ന നിര്‍മാണം, സേവന മേഖല, നിര്‍മാണ മേഖല എന്നീ മേഖലകളിലാണ് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങേണ്ടത്.
പൂരിപ്പിച്ച അപേക്ഷകള്‍ അവശ്യരേഖകളായ ഭരണസമിതി തീരുമാനം, പദ്ധതി രേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, താല്‍ക്കാലിക കടധനപ്പട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2021 ഡിസംബര്‍ പത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ് , നോര്‍ക്ക സെന്റര്‍, മൂന്നാം നില, തൈക്കാട്, തിരുവനന്തപുരം – 695 014 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോറം നോര്‍ക്ക റൂട്ട്സ്വെബ്സൈറ്റായ www.norkaroots.org ല്‍ ലഭിക്കും. വിവരങ്ങള്‍ക്ക് 18004253939 ( ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ്കോള് സേവനം) എന്നീ ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാനാവും.
[mbzshare]