പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സപ്ത റിസോര്‍ട്ട് സന്ദര്‍ശിച്ചു
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സപ്ത റിസോര്‍ട്ട് സന്ദര്‍ശിച്ചു. സഹകരണ മേഖലയിലെ രാജ്യത്തെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത സപ്ത റിസോര്‍ട്ട് ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍, മാനേജര്‍ സുജിത്ത് ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
വയനാട്ടില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. പ്രകൃതി രമണീയമായ പശ്ചാത്തലത്തിലുള്ള സപ്തയില്‍ ഒരു ദിവസം താമസിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം ഉണ്ടെന്നും നല്ല ഒരു അന്തരീക്ഷമാണ് ഇവിടം നല്‍കുന്നതെന്നും ഭക്ഷണവും താമസവും ഏറെ ഇഷ്ടപ്പെട്ടു എന്നും വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു.