പിഎംഎസ്‌സി ബാങ്ക് സമ്മാനക്കൂപ്പണ്‍ നറുക്കെടുത്തു

moonamvazhi

അധ്യയനവര്‍ഷാരംഭത്തോടനുബന്ധിച്ചു മിതമായനിരക്കില്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ എറണാകുളംജില്ലയിലെ പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്ക് (പിഎംഎസ്‌സിബാങ്ക്) ഒരുക്കിയ സ്മാര്‍ട്ട് മാര്‍ട്ടിന്റെ സ്റ്റുഡന്റ്‌സ് കോര്‍ണറില്‍ 1000 രൂപയില്‍ കൂടുതല്‍ പഠനോപകരണങ്ങള്‍ വാങ്ങിയവര്‍ക്കു നല്‍കിയ കൂപ്പണുകളുടെ നറുക്കെടുപ്പ് നടന്നു. സ്മാര്‍ട്ട്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന നറുക്കെടുപ്പ് ബാങ്ക് പ്രസിഡന്റ് കെ.പി. ശെല്‍വന്‍ ഉദ്ഘാടനം ചെയ്തു.

ബാങ്ക് വൈസ്പ്രസിഡന്റ് കെ. സുരേഷും ഭരണസമിതിയംഗങ്ങളും സഹകാരികളും ജീവനക്കാരും പങ്കെടുത്തു. എസ്ഡിപിവൈ റോഡിലുള്ള ബ്രിജിത്-മാര്‍ട്ടിന്‍ ദമ്പതികളുടെ മകന്‍ ഇവാന്‍ നറുക്കെടുപ്പിലൂടെ സമ്മാനമായ സൈക്കിളിന് അര്‍ഹതനേടി. സമ്മാനദാനം സ്മാര്‍ട്ട് മാര്‍ട്ടില്‍വച്ച് കെ.ജെ. മാക്‌സി എം.എല്‍.എ. നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് അധ്യക്ഷനായി. ഭരണസമിതിയംഗങ്ങളായ സി.ആര്‍.ബിജു, പ്രസന്നപ്രാണ്‍, എ.പി. റഷീദ്, സതിസുനില്‍, ടി.പി. സുധന്‍, വി.ജെ. തങ്കച്ചന്‍, അരുണ്‍കുമാര്‍, ബാങ്ക് സെക്രട്ടരി കെ.എം. നജ്മ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News