പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് കാലിക്കറ്റ് സിറ്റി ബാങ്കിന്റെ സ്വീകരണം ഇന്ന്
മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് സ്വീകരണം നല്‍കുന്നു. ഡിസംബര്‍ മൂന്നിന് വൈകീട്ട് നാല് മണിയ്ക്ക് ചാലപ്പുറത്ത് ബാങ്കിന്റെ സജന്‍ ഓഡിറ്റേറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍ കുട്ടി അധ്യക്ഷത വഹിക്കും.
മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, കാലിക്കറ്റ് സിറ്റി ബാങ്ക് വൈസ് ചെയര്‍മാന്‍ ഡോ. ഐഷ ഗുഹരാജ് , ബാങ്ക് ഡയരക്ടര്‍മാരായ പി. ദാമോദരന്‍, കെ.പി. രാമചന്ദ്രന്‍, നഗരസഭാ കൗണ്‍സിലര്‍ പി.എം. നിയാസ്, ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് എന്നിവര്‍ സംസാരിക്കും.