പാര്‍ട്ട് ടൈം സ്വീപ്പര്‍ ജീവനക്കാര്‍ക്ക് ഹയര്‍ഗ്രേഡ് അനുവദിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശമിറക്കി
സഹകരണ സ്ഥാപനങ്ങളിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ജീവനക്കാര്‍ക്ക് സമയബന്ധിത ഹയര്‍ഗ്രേഡ് അനുവദിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശം വിശദീകരിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലറിക്കി. 2018-ല്‍ ഇതുസംബന്ധിച്ചുള്ള ഉത്തരവിറക്കിയിരുന്നുവെങ്കിലും എത് നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയുണ്ടാക്കിയിരുന്നില്ല. അതാണ് പുതിയ സര്‍ക്കുലറില്‍ വിശദീകരിക്കുന്നത്.
പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്ക് ശമ്പളം സ്‌കെയില്‍ അനുവദിച്ചുനല്‍കിയ 2004 ഏപ്രില്‍ ഒന്നുമുതല്‍ ഹയര്‍ഗ്രേഡിന് അര്‍ഹതയുണ്ടായിരിക്കും. 2012 ഏപ്രില്‍ ഒന്നുമുതല്‍ ഹയര്‍ഗ്രേഡിന് അര്‍ഹമായ പാര്‍ട്ട് ടൈം സ്വീപ്പര്‍ ജീവനക്കാര്‍ക്ക് 2900-4800 സ്‌കെയിലും 2014 ഏപ്രില്‍ ഒന്നുമുതല്‍ ഒന്നാമത്തെ ഹയര്‍ഗ്രേഡിന് അര്‍ഹമായ ജീവനക്കാര്‍ക്ക് 5320-9250 സ്‌കെയിലും നിര്‍ണയിച്ച് ഉത്തരവായി.
16വര്‍ഷം പൂര്‍ത്തിയാക്കുന്ന തീയതിക്ക് രണ്ടാമത്തെ ഹയര്‍ഗ്രേഡ് ലഭിക്കും. ഇതനുസരിച്ചുള്ള സ്‌കെയിലും നിശ്ചയിച്ചിട്ടുണ്ട്. 2014 ഏപ്രില്‍ ഒന്നിന് മുമ്പായി ഒന്നാമത്തെ ഹയര്‍ഗ്രേഡിന് അര്‍ഹത ലഭിക്കുന്ന ജീവനക്കാര്‍ക്ക് 5320-9250 എന്ന സ്‌കെയിലില്‍ ശമ്പളം അനുവദിച്ച് നല്‍കാവുന്നതാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട് ടൈം സ്വീപ്പര്‍ തസ്തിക കേരള സഹകരണ നിയമപ്രകാരം അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ സ്വീപ്പര്‍ തസ്തികയില്‍ നിയമനം ലഭിക്കുന്നവരും 58-ാമത്തെ വയസ്സില്‍ വിരമിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഈ തസ്തിക അംഗീകരിക്കുന്നതിന് മുമ്പ് നിയമനം നേടിയവര്‍ക്ക് ഈ വ്യവസ്ഥ ബാധകമല്ല. ഇവര്‍ക്ക് 65-ാമത്തെ വയസ്സില്‍ വിരമിച്ചാല്‍ മതിയാകും.