പള്ളിയാക്കല്‍ ബാങ്ക് മത്സ്യക്കാഴ്ച സംഘടിപ്പിച്ചു
എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്ക് ബാങ്കിനു കീഴിലെ മത്സ്യക്കര്‍ഷക സ്വാശ്രയസഹായസംഘം അംഗങ്ങള്‍ വളര്‍ത്തിയെടുത്ത മത്സ്യങ്ങളുടെ വിപണനത്തിനായി ഡിസംബര്‍ 21 മുതല്‍ 24 വരെ മത്സ്യക്കാഴ്ച-ഭക്ഷ്യമേള സംഘടിപ്പിച്ചു. നടന്‍ സിനോജ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് എ.സി. ഷാന്‍ അധ്യക്ഷനായിരുന്നു. പറവൂര്‍ സി.ഐ. ജോഷോ വര്‍ഗീസ് ആദ്യവില്‍പന നിര്‍വഹിച്ചു. സഹകാരി പി.പി. ഏലിയാസ് ഏറ്റുവാങ്ങി. ഏഴിക്കര പഞ്ചായത്തു പ്രസിഡന്റ് കെ.ഡി. വിന്‍സന്റ്, പറവൂര്‍ബ്ലോക്ക് പഞ്ചായത്തംഗം ജെന്‍സി തോമസ്, പഞ്ചായത്തംഗങ്ങളായ ശിവാനന്ദന്‍, ജാസ്മിന്‍ ബെന്നി, ബാങ്ക് ഭരണസമിതിയംഗം എം.പി. വിജയന്‍, ബാങ്ക് സെക്രട്ടറി വി.വി. സനില്‍ എന്നിവര്‍ സംസാരിച്ചു.