പള്ളിയാക്കല്‍ ബാങ്ക് പഴം-പച്ചക്കറി വിളവെടുപ്പു നടത്തി
എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്കിനു കീഴിലെ പഴം-പച്ചക്കറി സ്വാശ്രയഗ്രൂപ്പുകളുടെ ശീതകാലപച്ചക്കറി വിളവെടുപ്പു ബാങ്ക് പ്രസിഡന്റ് എ.സി. ഷാന്‍ ഉദ്ഘാടനം ചെയ്തു.
സ്വാശ്രയഗ്രൂപ്പംഗം സുമതി ശശിയുടെ കൃഷിയിടത്തിലായിരുന്നു ചടങ്ങ്. ബാങ്ക് ഭരണസമിതിയംഗം ശുഭ.എല്‍.എസ്. അധ്യക്ഷത വഹിച്ചു. ഭരണസമിതിയംഗങ്ങളായ ലസിത മുരളി, വര്‍ഗീസ്. എം.വി, പഴം-പച്ചക്കറി സ്വാശ്രയസംഘം കണ്‍വീനര്‍ വിശ്വംഭരന്‍, ബാങ്ക് സെക്രട്ടറി വി.വി. സനില്‍ എന്നിവര്‍ സംസാരിച്ചു.