പനവല്ലി ക്ഷീരസംഘത്തിന്റെ മെഗാ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വയനാട് പനവല്ലി ക്ഷീരോൽപാദക സഹകരണ സംഘം കോഴിക്കോട് സെന്റ് ജോർജ് മെഡിക്കൽ ക്ലിനിക്ക്, നീലഗിരി കീസ്റ്റോൺ ക്ലിനിക് എന്നിവയുടെ സഹകരണത്തോടെ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജനറൽ മെഡിസിൻ ,ശിശുരോഗ, അസ്ഥിരോഗ , ഇ.എൻ.ടി, കണ്ണ് രോഗ, യൂറോളജി, ഓങ്കോളജി, കോസ്മെറ്റോളജി തുടങ്ങി നിരവധി വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ ലഭ്യമാക്കിയിരുന്നു. ക്യാമ്പിലെത്തിയ മുഴുവൻ രോഗികൾക്കും സൗജന്യമായാണ് മരുന്ന് നൽകിയത്. ക്യാമ്പിന്റെ ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വി. ബാലകൃഷ്ണൻ നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീജ ഉണ്ണി അധ്യക്ഷത വഹിച്ചു. മുന്നൂറിലധികം പേർ ചികിത്സതേടി എത്തിയതായി സംഘം പ്രസിഡണ്ട് പി.എൻ.ഉണ്ണി പറഞ്ഞു. രോഗികൾക്കായി ലാബ് ടെസ്റ്റിംഗ് സൗകര്യവുമൊരുക്കിയിരുന്നു.ഒരു സഹകരണ സംഘത്തിന്റെ ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാൻ വേണ്ടിയാണ് ഇത്തരത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.