പനങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നാലാമത് ശാഖ പ്രവര്‍ത്തനം തുടങ്ങി

moonamvazhi

കോഴിക്കോട് പനങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കിനാലൂര്‍ ശാഖ പ്രവര്‍ത്തനം തുടങ്ങി. സഹകരണ മന്ത്രി വി. എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരും ഇ.ഡി.യും നടത്തുന്ന ശ്രമങ്ങളെ എന്തുവില കൊടുത്തും ചെറുത്ത് പരാജയപ്പെടുത്തണമെന്നും ഇ.ഡി.യെ ആണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി ആസൂത്രിതമായി ഉപയോഗിക്കുന്നത്. ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ സഹകാരികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ബാങ്ക് പ്രസിഡന്റ് കെ.വി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം സച്ചിന്‍ദേവ് എം. എല്‍.എ. നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മഹബൂബ് ആദ്യനിക്ഷേപം സ്വീകരിച്ചു. ബാങ്കിന്റെ മുന്‍ പ്രസിഡണ്ടുമാരെ ചടങ്ങില്‍ ആദരിച്ചു. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണന്‍, ബാങ്ക് സെക്രട്ടറി എം.വി. ഗിരീഷ്, റംസീന നരിക്കുനി, ഷാജി കെ. പണിക്കര്‍, കെ.കെ. പ്രകാശിനി, ലിബ, റംല വെട്ടത്ത്, അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News